ഹമാസിന് ഈജിപ്തില്‍ വിലക്ക്

ബുധന്‍, 5 മാര്‍ച്ച് 2014 (11:36 IST)
PRO
പലസ്‌തീന്‍ തീവ്രവാദി വിഭാഗമായ ഹമാസിന്‌ ഈ‍ജിപ്‌തില്‍ വിലക്ക്‌. ഹമാസിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും അവരുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാനും കെയ്‌റോ കോടതി ഉത്തരവു നല്‍കി.

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ ഈജിപ്‌ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മുസ്‌ലിം ബ്രദര്‍ഹുഡിനോടും ചേര്‍ന്ന്‌ വരാന്‍പോകുന്ന തിരഞ്ഞെടുപ്പിനു മുന്‍പ്‌ രാജ്യത്ത്‌ അരാജകത്വം സൃഷ്ടിക്കാനും ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടാനും ഹമാസ്‌ പദ്ധതി ഇടുന്നതായി സൈന്യം ആരോപിച്ചതിനു പിന്നാലെയാണ്‌ കോടതി നടപടി.

ഹമാസ്‌ ഭരിക്കുന്ന ഗാസയുമായി അതിര്‍ത്തി പങ്കിടുന്ന സീനായ്‌ മേഖലയിലെ ഈജിപ്ഷ്യന്‍ ഭടന്മാരെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായും സൈനിക ഭരണകൂടം ആരോപിച്ചിരുന്നു. ബ്രദര്‍ഹുഡിനെ കഴിഞ്ഞവര്‍ഷം ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക