സ്‌കൂള്‍ ഹോസ്റ്റലില്‍ വന്‍ തീപിടുത്തം; പതിനേഴ് പെണ്‍കുട്ടികള്‍ വെന്തുമരിച്ചു

തിങ്കള്‍, 23 മെയ് 2016 (09:56 IST)
സ്‌കൂള്‍ ഹോസ്റ്റലിന് തീപിടിച്ച് പതിനേഴു പെണ്‍കുട്ടികള്‍ വെന്തുമരിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് പന്ത്രണ്ടിലേറെ കുട്ടികളെ കാണാതായി. ഉത്തര തായ്ലന്‍ഡിലെ ചിയാങ് റായ് മേഖലയിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഈ വന്‍ദുരന്തം ഉണ്ടായത്.
 
അഞ്ച് വയസ്സിനും പന്ത്രണ്ട് വയസ്സിനുമിടെ പ്രായമുള്ള കുട്ടികള്‍ക്കാണ് ദാരുണമായ ഈ അന്ത്യം സംഭവിച്ചത്. സംഭവസമയത്ത് മുപ്പത്തിയെട്ടോളം കുട്ടികള്‍ കെട്ടിട്ടത്തിനുള്ളില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ഗോത്രവര്‍ഗക്കാരായ കുട്ടികള്‍കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനായി സ്ഥാപിച്ച ക്രിസ്ത്യന്‍ സ്‌കൂളിലാണ് തീപിടുത്തമുണ്ടായത്.
 
വിവരം അറിഞ്ഞ രക്ഷകര്‍ത്താക്കളെല്ലാം സ്‌കൂളിലെത്തിയിട്ടുണ്ട്. എന്നാല്‍ മൃതദേഹങ്ങളൊന്നും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. എങ്ങിനെയാണ് തീപിടുത്തം നടന്നതെന്ന് വ്യക്തമായിട്ടില്ല. ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക