സ്വവര്‍ഗരതിക്കാരുടെ മാഗസിനായ 'ഗേ'യുടെ കവര്‍ ചിത്രമായി വില്യം രാജകുമാരന്‍

വ്യാഴം, 16 ജൂണ്‍ 2016 (12:19 IST)
ഇംഗ്ലണ്ടില്‍ നിന്നും പുറത്തിറങ്ങുന്ന സ്വവര്‍ഗരതിക്കാരുടെ മാഗസിനായ 'ഗേ'യുടെ കവര്‍ ചിത്രമായി വില്യം രാജകുമാരന്‍. ഇതാദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് ഒരാള്‍ സ്വവര്‍ഗരതിക്കാരുടെ പ്രസിദ്ധീകരണത്തില്‍ ഇടം പിടിക്കുന്നത്.
 
ഗേ മാഗസിനായ ആറ്റിറ്റിയൂഡിന്റെ ഈ ലക്കത്തിന്റെ മുഖചിത്രമായാണ് വില്യം രാജകുമാരന്‍ എത്തിയത്. 
ലൈംഗികതയുടെ പേരില്‍ ആളുകളോടുള്ള വേര്‍തിരിവിനെതിരെ പ്രതിഷേധിക്കുകയാണ് ഈ മാഗസിനിലൂടെ വില്യം ചെയ്യുന്നത്. നമ്മുടെ വ്യക്തിത്വത്തില്‍ നാം അഭിമാനം കൊള്ളണമെന്നും മാഗസിനിലൂടെ വില്യം വ്യക്തമാക്കി.
 
ലൈംഗികത്വത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും ആരും ഉപദ്രവിക്കപ്പെടരുത്. ഈ യുവസമൂഹം അവരുടെ ജീവിതത്തില്‍ സഹിച്ച വെറുപ്പ് ആരും ഇനി അവരോട് കാണിക്കരുതെന്നും വില്യം വ്യക്തമാക്കി.
 
ഫ്ലോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ സ്വവര്‍ഗരതിക്കാര്‍ക്കായുള്ള നിശാക്ലബ്ബില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ്പ് ആക്രമണത്തിന് പിന്നാലെയാണ് മാഗസിനില്‍ പ്രത്യക്ഷപ്പെടുന്ന കാര്യം വില്യം രാജകുമാരന്‍ വ്യക്തമാക്കിയത്.
 

വെബ്ദുനിയ വായിക്കുക