സ്ത്രീകളെ വശീകരിക്കാന്‍ ഒരു വെബ്സൈറ്റ്!

വെള്ളി, 14 ജനുവരി 2011 (18:26 IST)
PRO
സ്ത്രീകളെ വശീകരിക്കാന്‍ അറിയില്ലേ? വിഷമിക്കേണ്ട, ഇതിനായി പുരുഷന്‍‌മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന് ‘പ്രോക്ടര്‍ ആന്‍ഡ് ഗാമ്പിള്‍’ കമ്പനി ഒരു വെബ്സൈറ്റ് തന്നെ തയ്യാറാക്കിയിരിക്കുന്നു.

പുതിയ വെബ്സൈറ്റില്‍ സ്ത്രീകളെ എങ്ങനെ വശീകരിക്കണം എന്നും അവരെ എത്തരത്തില്‍ അനുനയിപ്പിച്ച് കിടപ്പറയിലെത്തിക്കാമെന്നും വിശദീകരിക്കുന്നു. ‘മനൊഫ്തെഹൌസ് ഡോട്ട് കോം’ എന്ന സൈറ്റില്‍ ബര്‍ഗറുകള്‍ ഉണ്ടാക്കുന്നതിനെ കുറിച്ചും ടോയ്‌ലറ്റ് വൃത്തിയാക്കുന്നതിനെ കുറിച്ചും കുട്ടികളെ വളര്‍ത്തുന്നതിനെ കുറിച്ചും എന്തിനേറെ അച്ചടക്കമുള്ള സെക്സിനെ കുറിച്ചും വ്യക്തമായി പറയുന്നുണ്ട്.

ഒരു പോര്‍ണ്‍ സിനിമയിലെ താരത്തിനെ പോലെ ഇടപെടുന്ന ഒരു ചൂടന്‍ യുവതിയെ നിങ്ങളുടെ കിടക്കയില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതിനായി കുറെ സമയം ചെലവഴിക്കേണ്ടതുണ്ട് എന്നും സൈറ്റ് ഉപദേശിക്കുന്നു.

നിങ്ങളില്‍ നിന്ന് യഥാര്‍ത്ഥ പുരുഷനെ സൃഷ്ടിക്കും എന്ന വാഗ്ദാനം തരുന്ന സൈറ്റിലേക്ക് സെക്സ് സംബന്ധമായ ഉപദേശങ്ങള്‍ ചോദിച്ചു കൊണ്ട് ആളുകള്‍ തടിച്ചുകൂടിയപ്പോള്‍ കുടുംബസ്ഥരായ പുരുഷന്‍‌മാര്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനും പ്രോക്ടര്‍ ആന്‍ഡ് ഗാമ്പിള്‍ മടി കാട്ടിയില്ല.

വെബ്ദുനിയ വായിക്കുക