സൈബീരിയയില്‍ കല്‍ക്കരി ഖനിയില്‍ സ്ഫോടനം: എട്ടു മരണം

ഞായര്‍, 9 മെയ് 2010 (10:33 IST)
റഷ്യയിലെ പടിഞ്ഞാറന്‍ സൈബീരിയയിലെ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് അറുപതോളം തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ട്.

പ്രാദേശികസമയം ഇന്നലെ രാത്രി 08.55ഓടെയാണ് സ്ഫോടനമുണ്ടായത്. കെമെറോവിലെ റാസ്പഡ്സ്കായ കല്‍ക്കരി ഖനിയില്‍ ആണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ 359 തൊഴിലാളികള്‍ ഖനിക്കുള്ളില്‍ ഉണ്ടായിരുന്നു.

അപകടത്തില്‍പ്പെട്ട 282 പേരെ രക്ഷപ്പെടുത്തി. അപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ് വദേവ് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡ്മിര്‍ പുടിന്‍ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രാദേശിക ഗവര്‍ണറുമായി ചര്‍ച്ച നടത്തി.

വെബ്ദുനിയ വായിക്കുക