സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് ചൈനീസ് ഹാക്കര്‍മാരുടെ ഭീഷണി; രാജ്യത്ത് റെഡ് അലെര്‍ട്ട്

തിങ്കള്‍, 13 ജൂണ്‍ 2016 (12:56 IST)
ഇന്ത്യയുടെ തന്ത്രപ്രധാനമായ രഹസ്യങ്ങളേയും പ്രതിരോധ സംവിധാനങ്ങളേയും ചോര്‍ത്തിയെടുക്കുമെന്ന് ചൈനീസ് ഹാക്കര്‍മാരുടെ ഭീഷണി. ഇത്തരത്തിലൊരു ഹാക്കിംഗ് ശ്രമം നടന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പ്രതിരോധ വകുപ്പ് രാജ്യത്ത് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു.
 
‘അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെറ്റ്’ എന്ന നൂതനരീതിയിലാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ സൈറ്റുകളില്‍ നിന്നും ചോര്‍ത്താന്‍ ശ്രമിക്കുന്നത്. സക്ക്ഫ്‌ളൈ എന്ന ഗ്രൂപ്പാണ് ഹാക്കിംഗിന് ശ്രമിച്ചത്. ചൈനയിലെ ചെങ്ഡു പ്രവിശ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണിതെന്നാണ് വിവരം. ചങ്ഡുവിലാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ കമാന്‍ഡിന്റെ ആസ്ഥാനം.
 
സാമ്പത്തികം, സുരക്ഷ, പ്രതിരോധം എന്നീ രഹസ്യങ്ങള്‍ ചോര്‍ത്താനാണ് ഹാക്കര്‍മാരുടെ നീക്കം. ദക്ഷിണ കൊറിയന്‍ സോഫ്റ്റ്‌വെയര്‍ സിസ്റ്റംസിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് സക്ക്ഫ്‌ളൈ സൈബര്‍ ആക്രമണം നടത്തിയത്. സൈബര്‍ ആക്രമണത്തിനെതിരെ ജാഗ്രരാരായിരിക്കുവാന്‍ പ്രതിരോധ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവ ഗൗരവമായാണ് ഇത്തരം ചോര്‍ത്തലിനെ പ്രതിരോധ വകുപ്പ് കാണുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക