സൈനികര്‍ യുവാവിനെ തല്ലിക്കൊന്നു

വ്യാഴം, 6 ഫെബ്രുവരി 2014 (13:04 IST)
PRO
കലാപം തുടരുന്ന മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ (സി.എ.ആര്‍.) വിമത സംഘടനയായ 'സെലക്ക'യിലെ അംഗമാണെന്ന് ആരോപിച്ച് യുവാവിനെ സൈനികര്‍ ക്രൂരമായി കൊലപ്പെടുത്തി.

പ്രസിഡന്‍റ് കാതറിന്‍ സാംബ പാന്‍സ പങ്കെടുത്ത സൈനികച്ചടങ്ങിലായിരുന്നു കൊലപാതകം അരങ്ങേറിയത്. പ്രസിഡന്‍റ് മടങ്ങിയ ശേഷമാണ് യുവാവിനെ സൈനികര്‍ കുത്തിയും ചവിട്ടിയും കല്ലെറിഞ്ഞും കൊന്നത്. ഇതിന് ശേഷം മൃതദേഹം തെരുവിലൂടെ വലിച്ചിഴയ്ക്കുകയും കത്തികൊണ്ട് കുത്തി വികൃതമാക്കുകയും ചെയ്തു.

2012 ഡിസംബറില്‍ രാജ്യത്തെ ആദ്യ മുസ്‌ലിം പ്രസിഡന്‍റ് മൈക്കല്‍ ജോത്തോഡിയയയെ അട്ടിമറിയിലൂടെ പുറത്താക്കി ക്രിസ്ത്യന്‍ വിമതര്‍ അധികാരം പിടിച്ചടക്കിയതോടെയാണ് കലാപം തുടങ്ങിയത്.

വെബ്ദുനിയ വായിക്കുക