സൈനികന്റെ തലയറുത്ത് മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചു

വ്യാഴം, 23 മെയ് 2013 (10:38 IST)
PRO
PRO
തീവ്രവാദികളെന്നു സംശയിക്കുന്ന രണ്ട് പേര്‍ ചേര്‍ന്ന് ബ്രിട്ടിഷ് സൈനികനെ കഴുത്തറുത്ത് കൊന്നു. സൈനികന്റെ തലയറുത്ത ശേഷം മൃതദേഹം റോഡിലൂടെ വലിച്ചിഴക്കുകയും അത് ക്യാമറയില്‍ പകര്‍ത്തുകയും ചുറ്റുമുള്ളവരോട് അത് പകര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. സൈനിക ക്യാമ്പിന് സമീപമുള്ള റോഡിലാണ് ഈ ക്രൂരകൃത്യം നടന്നത്.

ബ്രിട്ടിഷ് പൗരനാണ് കൊല്ലപ്പെട്ട സൈനികന്‍. ശസ്ത്രക്രിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ആക്രമണങ്ങള്‍ക്കൊടുവില്‍ കൊലപാതകികളെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ആക്രമികള്‍ ഗുരുതാരവസ്ഥയിലാണ്.

കൊലപാതകം നടത്തിയവര്‍ അഫ്ഗാന്‍ പൗരന്‍മാരാണെന്നാണ് സംശയം. സ്ത്രീകളുള്‍പ്പടെയുള്ളവരുടെ മുന്നില്‍വെച്ച് ആക്രമണം നടത്തിയതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നും എന്നാല്‍ തങ്ങളുടെ രാജ്യത്ത് എല്ലാവരും ദിനംപ്രതി ഇത്തരം കാഴ്ചകളാണ് കാണുന്നതെന്നും ഇവര്‍ പറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പാരീസ് സന്ദര്‍ശനം റദ്ദാക്കി ലണ്ടനിലേക്ക് മടങ്ങി. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തില്‍ ഉന്നതതല ചര്‍ച്ചകളും നടന്നു.

വെബ്ദുനിയ വായിക്കുക