സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ടിക്കറ്റില്ലാതെ ഒമ്പതുവയസുകാരന്‍ ലാസ് വേഗാസിലേക്ക് പറന്നു

തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (10:59 IST)
PRO
സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒമ്പതുവയസ്സുകാരനായ ആണ്‍കുട്ടി ലാസ്‌വേഗാസിലേക്കുള്ള വിമാനത്തില്‍ കയറിയതായി റിപ്പോര്‍ട്ട്. മിന്നെപോളിസ് സെന്റ്പോള്‍സ് ഇന്റെര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവമുണ്ടാ‍യത്.

നിരവധി സെക്യൂരിറ്റി ഗേറ്റുകളും മറ്റും കടന്നാണ് ഒമ്പതുകാരന്‍ ഡെല്‍റ്റാ ഫ്ലൈറ്റ് 1651ല്‍ കയറി പറന്നത്. വിമാനം പറന്നുയര്‍ന്നപ്പോള്‍ മാത്രമാണ് ഫ്ലൈറ്റ് ക്രൂ കുട്ടിയെകണ്ടത്. പിന്നീട് ലാസ് വേഗാസില്‍ ഫ്ലൈറ്റ് ലാന്‍ഡ് ചെയ്തതിനു ശേഷം കുട്ടിയെ കൈമാറുകയും ചെയ്തു. കുട്ടിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തിവിട്ടില്ല.

വെബ്ദുനിയ വായിക്കുക