മ്യാന്‍മര്‍ വിമോചന നേതാവ് ആങ്സാന്‍ സൂകിയുടെ വീട്ടുതടങ്കല്‍ നിയമ വിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സഭ. അന്താരാഷ്ട്ര സമൂഹത്തിന്‍റെ അഭിപ്രായം മാനിക്കാതെയാണ് മ്യാന്‍മറിലെ പട്ടാള ഭരണകൂടം സൂകിയുടെ തടങ്കല്‍ നീട്ടിക്കൊണ്ടുപോകുന്നതെന്ന് യുഎന്‍ ആരോപിച്ചു.
സൂകിയുടെ തടങ്കല്‍ നീട്ടിയതിലൂടെ മ്യാന്‍മര്‍ അന്താരാഷ്ട്ര നിയമം മാത്രമല്ല ദേശീയ നിയമവും ലംഘിച്ചിരിക്കുകയാണ്. സൂകിയുടെ മോചനത്തിന് ഭരണകൂടം താല്പര്യം കാണിക്കില്ലെന്നാണ് കരുതുന്നത്. യുഎന്നിലെ ഒരു അംഗ രാജ്യം സ്വന്തം നിയമം ലംഘിക്കുന്നതില്‍ യുഎന്‍ ഇടപെടുന്നത് അസാധാരണ സംഭവമാണ്.
1975 മുതല്‍ സൂകിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 2008 മെയ് മാസത്തില്‍ തടങ്കല്‍ കാലാവധി അവസാനിച്ചെങ്കിലും രാജ്യ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് കാണിച്ച് അവരുടെ തടങ്കല്‍ പട്ടാള ഭരണകൂടം നീട്ടുകയായിരുന്നു. എന്നാന്‍, സൂകിയുടെ തടങ്കല്‍ സംബന്ധിച്ച യുഎന്നിന്‍റെ ആരോപണത്തോട് മ്യാന്‍മര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.