സൂകിക്ക് പ്രസിഡന്റ് ആകാന്‍ മോഹം

ചൊവ്വ, 9 ഒക്‌ടോബര്‍ 2012 (13:15 IST)
PRO
PRO
തനിക്ക് പ്രസിഡന്റ് ആകാന്‍ താല്പര്യമുണ്ടെന്ന് മ്യാന്‍മര്‍ പ്രതിപക്ഷ നേതാവ് ആങ് സാന്‍ സൂകി. താന്‍ പ്രസിഡന്റ് ആകണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചാല്‍ അത് അനുസരിക്കേണ്ട കടമയുണ്ടെന്ന് മ്യാന്മര്‍ വിമോചന നേതാവായ സൂകി വ്യക്തമാക്കി.

നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയാണ് സൂകിയുടെ പാര്‍ട്ടി. അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സൂകി കഴിഞ്ഞ ആഴ്ചയാണ് മടങ്ങിയത്.

2015-ലാണ് മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനായി സൂകിയുടെ പാര്‍ട്ടി ഭരണഘടന ഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ട്. സൂകി മത്സരിക്കുന്നതില്‍ വിയോജിപ്പില്ലെന്ന് മ്യാന്മര്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക