40 വർഷങ്ങൾക്കു മുൻപാണ് മതത്തെക്കുറിച്ചുള്ള തർക്കത്തെത്തുടര്‍ന്ന് ചാപിൻ കൂടെ താമസിക്കുന്ന സുഹൃത്തായ ഡോണൾഡ് ലിമിങ്ങിനെ വെടിവച്ചുകൊന്നത്. ചാപിൻ ബാപ്റ്റിസ്റ്റ് വിഭാഗമായിരുന്നു. ആദ്യം കത്തോലിക്കനായിരുന്നെന്നും പിന്നീട് ബുദ്ധമതം സ്വീകരിച്ചെന്നും പേഗൻ ആണെന്നും ലിമിങ് പറഞ്ഞിരുന്നു. പരസ്പരധാരണ അനുസരിച്ചാണ് താൻ ലിമിങ്ങിന്റെ തലച്ചോർ കഴിച്ചതെന്ന് ചാപിൻ കോടതി നിയോഗിച്ച സൈക്യാട്രിസ്റ്റിനോട് പറഞ്ഞിരുന്നു.