സിറിയ പോളിയോ ഭീഷണിയില്‍: ലോകാരോഗ്യ സംഘടന

ബുധന്‍, 30 ഒക്‌ടോബര്‍ 2013 (11:30 IST)
PRO
ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ പോളിയോ ഭീഷണി. മാരകമായ പോളിയോ പടരുന്നതായി ലോകാരോഗ്യസംഘടന കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍.

സിറിയയില്‍ 10 കുട്ടികള്‍ക്ക് പോളിയോ സ്ഥിരീകരിച്ചിട്ടുണ്ട്. പോളിയോ ബാധിച്ച 12 പേര്‍ ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിലാണ്. 14 വര്‍ഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് പോളിയോ കണ്ടെത്തുന്നത്.

അഞ്ചു ലക്ഷത്തോളം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

വെബ്ദുനിയ വായിക്കുക