സിറിയയില്‍ വ്യോമാക്രമണം; 121 പേര്‍ കൊല്ലപ്പെട്ടു

തിങ്കള്‍, 3 ഫെബ്രുവരി 2014 (16:42 IST)
PRO
സിറിയയിലെ അലെപ്പോയില്‍ സിറിയന്‍ സൈനികര്‍ നടത്തിയ വ്യോമാക്രമണത്തില്‍ 121 പേര്‍ മരിച്ചു. സമാധാനചര്‍ച്ച പരാജയപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സൈന്യത്തിന്റെ ആക്രമണം.

അലെപ്പോ പ്രവിശ്യയുടെ വടക്കന്‍ മേഖലയിലാണ് ആക്രമണം ഉണ്ടായത്. മൂന്നുറിലധികം പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. സിറിയ സര്‍ക്കാറും പ്രക്ഷോഭത്തിലുള്ള പ്രതിപക്ഷവും തമ്മില്‍ ജനീവയില്‍നടന്ന പത്തുദിവസത്തെ സമാധാനചര്‍ച്ച കാര്യമായ നേട്ടമില്ലാതെ അവസാനിച്ചത് ഇന്നലെയാണ്.

ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പുകളും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപനവും ഉണ്ടായില്ല. തുടര്‍ ചര്‍ച്ചകളും അനിശ്ചിതത്വത്തിലാണ്. സിറിയയില്‍ 2011-മാര്‍ച്ചില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടശേഷം 1,36,000-ത്തിലേറെപേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

ജനവരി 22-ന് സമാധാനചര്‍ച്ചതുടങ്ങിയശേഷം 1,900-പേര്‍ മരിച്ചതായി സിറിയന്‍ ഹ്യൂമണ്‍റൈറ്റ് ഒബ്‌സര്‍വേറ്ററി പറയുന്നു.

വെബ്ദുനിയ വായിക്കുക