സിറിയന്‍ പ്രസിഡന്റ് വെടിയേറ്റ് മരിച്ചതായി അഭ്യൂഹം

വെള്ളി, 29 മാര്‍ച്ച് 2013 (10:28 IST)
PRO
PRO
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് കൊല്ലപ്പെട്ടതായി ഇന്റര്‍നെറ്റില്‍ വാര്‍ത്തകര്‍ പ്രചരിക്കുന്നു. ആസദിനെ അംഗരക്ഷകന്‍ വെടിവച്ചുകൊലപ്പെടുത്തി എന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ബുള്ളറ്റ് തുളഞ്ഞുകയറിയ അസദിന്റെ മൃതദേഹം എന്ന പേരില്‍ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പരക്കുന്നുണ്ട്.

അസദ് സിറിയ വിട്ടോടിയതായും വാര്‍ത്തകളുണ്ട്. എന്നാല്‍ അസദ് കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത സിറിയന്‍ ഭരണകൂടം നിഷേധിച്ചു.

കഴിഞ്ഞ 24 മണിക്കൂറായി അസദിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് ഇസ്രായേല്‍ ഇന്റലിജന്‍സ് ഏജന്‍സിയും അവകാശപ്പെടുന്നു.

വെബ്ദുനിയ വായിക്കുക