സിറിയന്‍ പ്രതിരോധമന്ത്രി കൊല്ലപ്പെട്ടു

ബുധന്‍, 18 ജൂലൈ 2012 (17:57 IST)
PRO
PRO
സിറിയന്‍ പ്രതിരോധമന്ത്രി ദാവൂദ് രജിഹ കൊല്ലപ്പെട്ടു. തലസ്ഥാനമായ ഡമാസ്കസിലെ നാഷണല്‍ സെക്യൂരിറ്റി ആസ്ഥാനത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. പ്രതിരോധമന്ത്രി സഹമന്ത്രിയും കൊല്ലപ്പെട്ടു.

മന്ത്രിസഭായോഗം ചേരുന്നതിനിടെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. നിരവധി പ്രമുഖ നേതാക്കള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഇവരെ അല്‍ ഷാമി ആശുപത്രിയിലേക്ക് മാറ്റി. ആഭ്യന്തര മന്ത്രി മൊഹമ്മദ് അല്‍-ഷാറും പരുക്കേറ്റവരില്‍ ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റിന്റെ സുരക്ഷാ ഭടനാണ് ചാവേര്‍ ആക്രമണം നടത്തിയത്.

വെബ്ദുനിയ വായിക്കുക