'സാരേ ജഹാം സേ അച്ഛാ‘ രചിച്ച കവിയുടെ സ്മാരകം ആക്രമിച്ചു

ചൊവ്വ, 19 ഫെബ്രുവരി 2013 (09:49 IST)
PRO
PRO
പാകിസ്ഥാന്റെ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച പ്രശസ്ത കവിയും ചിന്തകനുമായ അല്ലാമ മുഹമ്മദ് ഇക്ബാലിന്റെ സ്മാരകത്തില്‍ അക്രമിയുടെ വിളയാട്ടം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടിലുള്ള കവിയുടെ സ്മാരകമായ ‘ഇക്ബാല്‍ മന്‍സില്‍‘ ആണ് ആക്രമിക്കപ്പെട്ടത്. ഇക്ബാലിന്റെ ജന്മഗൃഹമാണ് സ്മാരകമായത്.

ഗുലാം അബ്ബാസ് എന്നയാളാണ് അക്രമം നടത്തിയത്. സന്ദര്‍ശന സമയം കഴിഞ്ഞതിനാല്‍ അധികൃതര്‍ ഇയാളെ സ്മാരകത്തിലേക്ക് പ്രവേശിപ്പിച്ചില്ല. ഇതേ തുടര്‍ന്നാണ് അക്രമം.

ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടിയാണ് ഇയാള്‍ അകത്ത് കടന്നത്. തുടര്‍ന്ന് ചിത്രങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ വരുത്തി.

'സാരേ ജഹാം സേ അച്ഛാ‘ എന്ന പ്രശസ്തമായ ദേശഭക്തി ഗാനം രചിച്ചത് മുഹമ്മദ് ഇക്ബാല്‍ ആണ്.

വെബ്ദുനിയ വായിക്കുക