സാമ്പത്തിക പ്രതിസന്ധി: ഒബാമ ഏഷ്യന്‍ പര്യടനം വെട്ടിച്ചുരുക്കി
വ്യാഴം, 3 ഒക്‌ടോബര്‍ 2013 (08:13 IST)
PRO
യുഎസ് സര്‍ക്കാര്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രസിഡന്റ് ബറാക് ഒബാമ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനം വെട്ടിച്ചുരുക്കി. ക്വലാലംപുരിലേക്കുള്ള സന്ദര്‍ശനം ഒബാമ റദ്ദാക്കിയെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖാണ് അറിയിച്ചത്.
ഒബാമകെയര്‍ എന്നറിയപ്പെടുന്ന ആരോഗ്യരക്ഷാപദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നതിനെച്ചൊല്ലി ഡെമോക്രാറ്റുകളും പ്രതിപക്ഷമായ റിപ്ലബ്ലിക്കന്‍ പാര്‍ട്ടികളും തമ്മിലുടലെടുത്ത തര്‍ക്കത്തെത്തുടര്‍ന്ന് ബജറ്റ് വിഹിതം ചെലവഴിക്കുന്നതിന് അനുമതി നേടിയെടുക്കാനാകാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണം.
തെക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ചതുര്‍രാഷ്ട്ര പര്യടനത്തിനിടെ ഈ മാസം 11ന് മലേഷ്യയില്‍ എത്താനായിരുന്നു ഒബാമ നിശ്ചയിച്ചിരുന്നത്. ഒബാമയ്ക്കു പകരം വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അടുത്ത ആഴ്ച മലേഷ്യന്‍ പര്യടനം നടത്തും.