സമുദ്രാതിര്‍ത്തി ലംഘിച്ചു; 58 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാകിസ്ഥാന്‍ നാവികസേനയുടെ പിടിയില്‍

ശനി, 21 സെപ്‌റ്റംബര്‍ 2013 (11:56 IST)
PRO
PRO
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 58 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാകിസ്ഥാന്‍ നാവികസേനയുടെ പിടിയില്‍. ഇവര്‍ സഞ്ചരിച്ച ഒമ്പത് ബോട്ടുകളും സുരക്ഷാസേന പിടിച്ചെടുത്തു. നിരന്തരം മുന്നറിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പാകിസ്ഥാന്‍ നാവികസേന വക്താവ് അറിയിച്ചു. മത്സ്യതൊഴിലാളികളുടെ അറസ്റ്റിനെ കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അറസ്റ്റിലായവരെ കാറാച്ചിയിലെ മാലിര്‍ ജയിലിലേക്ക് കൊണ്ടുപോയി. കഴിഞ്ഞമാസം പാകിസ്ഥാന്‍ ജയിലിലുളള 367 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിച്ചിരുന്നു.

പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ നവാസ് ഷെരീഫിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇവരുടെ മോചനം. നിലവില്‍ 97 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കറാച്ചി ജയിലില്‍ ഉണ്ടെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക