സഭയ്ക്ക് 19 ‘രാജകുമാരന്മാര്‍’ കൂടി; തീരുമാനം ജനകീയ മാര്‍പാപ്പയുടെ

ശനി, 22 ഫെബ്രുവരി 2014 (13:28 IST)
PRO
PRO
വത്തിക്കാന്‍ 19 പേരെ കൂടി സഭയുടെ രാജകുമാരന്മാരാക്കി തീരുമാനം പുറപ്പെടുവിച്ചു. ജനകീയ പാപ്പ എന്നറിയപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടേതാണ് തീരുമാനം.

ഫ്രാന്‍സീസ് മാര്‍പാപ്പ സഭയുടെ നേതൃത്വത്തില്‍ എത്തിയ ശേഷം ആദ്യമായാണ് കര്‍ദ്ദിനാള്‍ സംഘത്തെ വിപുലപ്പെടുത്തുന്നത്. പുതിയ കര്‍ദ്ദിനാള്‍മാരില്‍ അഞ്ചു പേര്‍ തെക്കേ അമേരിക്കയില്‍ നിന്നും രണ്ടുവീതം ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടുണ്ട്. 16 പേരും എണ്‍പത് വയസ്ല്‍ താഴെയുള്ളളവരാണ്.

പുതിയ കര്‍ദ്ദിനാള്‍മാരുടെ പട്ടിക വത്തിക്കാന്‍ ശനിയാഴ്ച പുറത്തുവിടും. 'സഭയുടെ രാജകുമാരന്‍'മാരുടെ പട്ടികയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം വികസ്വര രാജ്യങ്ങള്‍ക്കും പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് ജനകീയ മാര്‍പാപ്പയുടെ ശ്രമം.

കര്‍ദ്ദിനാള്‍ ആകുന്നത് സ്ഥാനക്കയറ്റമോ പ്രത്യേക ബഹുമതിയോ ആലങ്കാരിക പദവിയോ അല്ലെന്ന് മാര്‍പാപ്പ കഴിഞ്ഞ ദിവസം നിയുക്ത കര്‍ദ്ദിനാള്‍മാര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഹൃദയ വിശലയതും സുക്ഷമനിരീക്ഷണവും കുടുതല്‍ ആവശ്യമുള്ള സേവനം മാത്രമാണെന്നും പരിശുദ്ധ പിതാവ് വ്യക്തമാക്കുന്നുവെന്ന് ലാ സ്റ്റാംപ ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക