സംവിധായകന്‍ മൂന്നു കുട്ടികളുടെ പിതാവായതിന് 7.20 കോടി രൂപ പിഴ

ശനി, 8 ഫെബ്രുവരി 2014 (14:39 IST)
PRO
മൂന്നു കുട്ടികളുടെ പിതാവായതിന് പ്രശസ്ത ചൈനീസ് സംവിധായകന്‍ ഷാങ് യിമോവുവ് 7.20 കോടി രൂപ പിഴയടച്ചു. ചൈയിലെ കുടുംബാസൂത്രണ നയം ലംഘിച്ചതിനാണ് ഇദ്ദേഹത്തിനെതിരെ പിഴ ചുമത്തിയത്.

തങ്ങള്‍ക്കു രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ടെന്നു യിമോവും പത്‌നി ചെന്‍ ടിങ്ങും കഴിഞ്ഞ ഡിസംബറില്‍ സമ്മതിച്ചിരുന്നു. തനിക്ക് പറ്റിയ തെറ്റിന് എന്ത് ശിക്ഷ സ്വീകരിക്കാനും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ പിഴ ചുമത്തിയത്.

ഹൗസ് ഓഫ് ഫഌങ്, ഡാഗേഴ്‌സ്, ഹീറോ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനാണ് അറുപത്തൊന്നുകാരനായ ഷാങ് യിമോവു. കഴിഞ്ഞ ഡിസംബറില്‍ ഒറ്റകുട്ടി നയത്തില്‍ ഇളവു വരുത്തുന്ന പ്രമേയം ചൈനീസ് നിയമനിര്‍മ്മാണ സമിതി പാസാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക