ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം; യുഎന്‍ സംഘം പരിശോധന നടത്തും
തിങ്കള്‍, 26 ഓഗസ്റ്റ് 2013 (10:31 IST)
PTI
ശ്രീലങ്കയിലെ മനുഷ്യക്കുരുതികള്‍ അന്വേഷിക്കാന്‍ യുഎന്‍ സംഘത്തിന് അനുമതി ലഭിച്ചു. യുദ്ധമേഖല സന്ദര്‍ശിക്കാന്‍ യുഎന്‍ മനുഷ്യാവകാശ മേധാവി നവി പിള്ളൈയ്ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതിനല്‍കി.
ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുമായി കൂടിക്കാണുന്ന നേവി പിള്ളൈ, യുദ്ധം നടന്ന വടക്കന്‍ മേഖലയും കിഴക്കന്‍ മേഖലയും സന്ദര്‍ശിക്കും. 2009-ല്‍ അവസാനിച്ച ആഭ്യന്തര യുദ്ധത്തിന്റെ അവസാന മാസങ്ങളില്‍ 40,000 സാധാരണക്കാരെ സൈന്യം വധിച്ചതായാണ് ആരോപണം.
ശ്രീലങ്കന്‍ സൈനികര്‍ സാധാരണക്കാരായ ജനങ്ങളെ കൂട്ടക്കൊല ചെയ്തത് പല ദൃശ്യമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു, ലോകത്തിന്റെ നാന ഭാഗങ്ങലിലും നിന്ന് വന്‍ പ്രതിഷേധമാണ് ഉടലെടുത്തിരുന്നത്.