വിവാഹം കഴിഞ്ഞ് ഒരു മണിക്കൂറിനകം വിവാഹമോചനം!

വെള്ളി, 9 മാര്‍ച്ച് 2012 (17:47 IST)
PRO
PRO
തായ്‌വാന്‍ ദമ്പതികളുടെ വിവാഹബന്ധം നീണ്ടുനിന്നത് വെറും ഒരു മണിക്കൂര്‍! കാര്‍ വാങ്ങാനുള്ള ഭാര്യയുടെ നിര്‍ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. തായ്‌വാന്‍കാരായ ലീ(23), ഭര്‍ത്താവ് വാങ്(27) എന്നിവരാണ് കാറിന്റെ പേരില്‍ വിവാഹജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

വിവാഹം റജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ ലീ ഭര്‍ത്താവിനേയും കൂട്ടി കാര്‍ ഡീലറുടെ അടുത്തേക്ക് പോയി. ഇറക്കുമതി ചെയ്ത കാര്‍ വാങ്ങണമെന്നായിരുന്നു ലീയുടെ ആവശ്യം. എന്നാല്‍ വാങ് അതിന് തയ്യാറായില്ല.

കാര്‍ വാങ്ങാന്‍ സാധിക്കില്ലെങ്കില്‍ തന്നെ ഡിവോഴ്സ് ചെയ്യൂ എന്ന് ലീ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും വിവാഹം റജിസ്റ്റര്‍ ചെയ്ത ഓഫിസില്‍ തിരിച്ചെത്തി വിവാഹമോചനത്തിനുള്ള നോട്ടീസ് ഫയല്‍ ചെയ്തു.


English Summary: A Taiwan couple were married only for one hour. When husband dithered over his wife’s request for a new car they went back to the registration department to file for a divorce.

വെബ്ദുനിയ വായിക്കുക