വിവാദങ്ങള്‍ക്ക് വിട നല്‍കി ഫ്രഞ്ച് പ്രഥമ വനിത ഇന്ത്യ സന്ദര്‍ശിക്കുന്നു

ശനി, 25 ജനുവരി 2014 (10:22 IST)
PRO
ഭര്‍ത്താവിന്റെ അവിഹിത ബന്ധങ്ങളില്‍ മനോവിഷമത്തിലായ ഫ്രഞ്ച് പ്രഥമ വനിത വലേറി ട്രിയര്‍വിലര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു. മുംബൈയില്‍ ഫ്രഞ്ച് ആതുരസേവന സംഘടന 'ആക്ഷന്‍ എഗനിസ്റ്റ് ഹംഗറി'ന്റെ ചടങ്ങില്‍ പങ്കെടുക്കാനാണ് ട്രിയര്‍വിലര്‍ എത്തുന്നത്.

ഫ്രഞ്ച് മാസികയാണ് ആഴ്ചകള്‍ക്ക് മുമ്പ് ഒലാദെയും 41-കാരിയായ ഗായറ്റും തമ്മിലുള്ള ബന്ധം പുറത്തുവിട്ടത്. സംഭവം ഫ്രാന്‍സില്‍ വന്‍വിവാദമായി. ട്രിയര്‍വിലര്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആസ്പത്രിയിലാവുകയും ചെയ്തു.

പങ്കാളി ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒലാദെയും നടി ജൂലി ഗായറ്റുമായുള്ള രഹസ്യബന്ധം പുറത്തായശേഷം ട്രിയര്‍വിലറുടെ ആദ്യ ഔദ്യോഗിക പരിപാടിയാണ് ഇന്ത്യയിലേത്.

വെബ്ദുനിയ വായിക്കുക