വിദ്യാര്‍ത്ഥിയുമായി അവിഹിതബന്ധം: ഹൈസ്കൂള്‍ അധ്യാപികയ്ക്കെതിരേ കേസ്
ചൊവ്വ, 15 ഒക്‌ടോബര്‍ 2013 (21:29 IST)
PRO
PRO
വിദ്യാര്‍ത്ഥിയുമായി അവിഹിതബന്ധം പുലര്‍ത്തിയതിന് അദ്ധ്യാപികയ്‌ക്കെതിരേ കേസ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ തെറ്റായ വഴിയിലേക്ക് നയിച്ചതിനും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനുമാണ് കേസ്. സിംഗപ്പൂരിലാണ് സംഭവം. പത്തു വര്‍ഷം തടവും പിഴയുമാണ് അദ്ധ്യാപികയ്‌ക്കെതിരേ ചുമത്തപ്പെട്ട കുറ്റത്തിനുള്ള പരമാവധി ശിക്ഷ.
ഒരു സ്‌കൂള്‍ വിനോദയാത്രയ്ക്കിടെയാണ് വിദ്യാര്‍ത്ഥിയും അദ്ധ്യാപികയും തമ്മിലുള്ള ബന്ധത്തിന്റെ ആരംഭം. വിനോദയാത്രയ്ക്കിടെ മാനസികമായി വിഷമിച്ച വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക ആശ്വസിപ്പിക്കുകയും അവര്‍ പരസ്പരം മൊബൈല്‍ നമ്പര്‍ കൈമാറുകയും ചെയ്തു.
പിന്നീട് പലപ്പോഴും അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ കൗണ്‍സില്‍ ചെയ്യാനായി ഫോണിലൂടെ ബന്ധപ്പെട്ടു. പരസ്പരം കൂടുതല്‍ അടുത്തതോടെ കഴിഞ്ഞ ഡിസംബറോടെ ഇരുവരും പ്രണയത്തിലായി. ജനുവരിയില്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക തന്റെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി.
കുട്ടിയുടെ മാതാപിതാക്കള്‍ സംശയം തോന്നി പ്രിന്‍സിപ്പലിനു പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു ടീച്ചര്‍ എന്ന നിലയില്‍ പരിപാവനമാകേണ്ട വിദ്യാര്‍ത്ഥി അദ്ധ്യാപിക ബന്ധം മുപ്പത്തിമൂന്നുകാരിയായ രണ്ടു കുട്ടികളുടെ മാതാവുകൂടിയായ അദ്ധ്യാപിക നശിപ്പിച്ചെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. അതുകൊണ്ടുതന്നെ അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും അവര്‍ വാദിച്ചു.
എന്നാല്‍ അദ്ധ്യാപികയും വിദ്യാര്‍ത്ഥിയുടെ തമ്മിലുള്ള ബന്ധം സാധാരാണ രീതിയിലുള്ളതാണെന്നും അവിഹിതമായൊന്നും ഇല്ലെന്നും അദ്ധ്യാപികയുടെ വക്കീല്‍ കോടതിയെ അറിയിച്ചു. അവര്‍ തമ്മില്‍ നിലവിലുള്ള സൗഹൃദം അദ്ധ്യാപിക അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും കോടതിയില്‍ വ്യക്തമാക്കി. കേസിന്റെ വിധി ഈ മാസം ഒടുവില്‍ കോടതി പ്രഖ്യാപിക്കും.