സൌദിയില്‍ ഇന്ത്യക്കാരന്റെ തലവെട്ടി

വ്യാഴം, 23 ഏപ്രില്‍ 2015 (16:34 IST)
സൗദിയില്‍ രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി. ഇതില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്.സാജദാ അന്‍സാരി എന്ന ഇന്ത്യക്കാരന്റെ വധശിക്ഷയാണ് സൌദി സര്‍ക്കാര്‍ നടപ്പാക്കിയത്.
 
വടക്കന്‍ സൗദിയില്‍ വെച്ചാണ് ഇയാളുടെ ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആട്ടിടയനായ ഇയാള്‍ ഉറങ്ങിക്കിടന്ന തൊഴിലുടമയ ചുറ്റിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയതെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 
 
മുന്‍ ഭാര്യയെയും രണ്ട് മക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഒരു സൗദിക്കാരനാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയ രണ്ടാമത്തെ ആള്‍. ഇതോടെ ഈ വര്‍ഷം ഇതുവരെ സൗദിയില്‍ തലവെട്ടിയുള്ള വധശിക്ഷകളുടെ എണ്ണം 65 ആയി.
 

വെബ്ദുനിയ വായിക്കുക