ലോകജനതയ്ക്കൊപ്പം താനും മണ്ടേലയ്ക്കായി പ്രാര്‍ഥിക്കുന്നെന്ന് ഒബാമ

ഞായര്‍, 30 ജൂണ്‍ 2013 (15:44 IST)
PRO
ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന്‍ നെല്‍‌സണ്‍ മണ്ടേല ലോകത്തിന് പ്രചോദനമാണെന്നും ലോകജനതയ്ക്കൊപ്പം താനും മണ്ടേലയ്ക്കായി പ്രാര്‍ഥിക്കുന്നെന്ന് ഒബാമ. ദക്ഷിണാഫ്രിക്കയില്‍ ജൊഹന്നാസ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങിലായിരുന്നു ഒബാമയുടെ വാക്കുകള്‍.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് പ്രിട്ടോറിയയിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് 94കാരനായ മണ്ടേല. ജൂണ്‍ എട്ടിനാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക