വെടിനിര്‍ത്തലിനുളള ഐക്യരാഷ്‌ട്ര സഭയുടെ നിര്‍ദ്ദേശം ലിബിയ അംഗീകരിച്ചു. പ്രക്ഷോഭകാരികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ലിബിയന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തുന്ന പശ്ചാത്തലത്തില്‍ ലിബിയക്കെതിരെ ഏത് നടപടിയ്ക്കും ഒരുക്കമാണെന്ന് ബ്രിട്ടണും ഫ്രാന്‍സും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ലിബിയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
നേരത്തെ, ലിബിയക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതത്തിന് ഐക്യരാഷ്ര്‌ട സഭ സുരക്ഷാ കൗണ്‍സിലില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ, അഞ്ചു രാജ്യങ്ങള്‍ വിട്ടുനിന്നു. ചൈന, റഷ്യ, ജര്‍മനി, ബ്രസീല്‍ എന്നിവയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന മറ്റു രാജ്യങ്ങള്‍.