ലിബിയന്‍ സൈനികവിമാനം ടുണീഷ്യയില്‍ തകര്‍ന്ന് 11 മരണം

ശനി, 22 ഫെബ്രുവരി 2014 (11:25 IST)
PRO
ലിബിയിന്‍ സൈനികവിമാനം ടുണീഷ്യയില്‍ തകര്‍ന്ന് 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തെക്കന്‍ ടുണീഷ്യയിലെ ഗ്രൊമ്പാലിയ മേഖലയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് റഷ്യന്‍നിര്‍മിത വിമാനം തകര്‍ന്നത്.

വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരും മൂന്ന് ഡോക്ടര്‍മാരും രണ്ട് രോഗികളും മരിച്ചതായി ടുണീഷ്യന്‍ ദുരന്തനിവാരണസേനാവക്താവ് സ്ഥിരീകരിച്ചു.

തകര്‍ന്നുവീണ വിമാനം പൂര്‍ണമായും കത്തിനശിച്ചു. 11 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. എന്‍ജിന്‍ തകരാര്‍ ഉണ്ടെന്ന് പൈലറ്റ് സന്ദേശമയച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക