അല്‍ക്വയ്ദ മുന്‍ തലവനായ ഒസാമാ ബിന്‍ലാദന്‍ തന്റെ നാലാം ഭാര്യ ഇറാന്‍ കാരിയുടെ പല്ലില്‍ ട്രാക്കിംഗ് ചിപ്പ് ഘടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. അമേരിക്ക പുറത്തു വിട്ട രേഖകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ലാദന്‍ മരിച്ചതിനു ശേഷം പാകിസ്ഥാനിലെ അബോട്ടാബാദില്‍ നിന്നും പിടിച്ചെടുക്കപ്പെട്ട രേഖകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
ലാദന്റെ കത്തുകള്‍, ബുക്കുകള്‍, വീഡിയോ ഗെയിമുകള്‍ എന്നിവയുടെ കൂട്ടത്തിലാണ് ഈ രേഖയും ഉള്ളത്. യുദ്ധം തുടങ്ങിയിട്ട് നമ്മള്‍ ഇവിടെ പത്തു വര്‍ഷമായെന്നും ഇപ്പോഴും അമേരിക്ക തനിക്ക്‌വേണ്ടി തിരച്ചിലിലാണെന്നും ഒരു ചെറിയ വിവരം കിട്ടിയാല്‍ പോലും അവര്‍ അതില്‍ പിടിച്ചു കയറുമെന്നും കത്തില്‍ ലാദന്‍ പറയുന്നു. താന്‍ മരിച്ചാല്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും തന്റെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തണമെന്നും നിത്യമായ രാജ്യത്തില്‍ എത്താന്‍ നിങ്ങളുടെ മഹത്തായ പിന്തുണ വേണ്ടതുണ്ടെന്നും പറഞ്ഞ് ലാദന്‍ മകന് അയച്ച കത്തും കൂട്ടത്തിലുണ്ട്.