ലാദന്‍ ഒളിച്ചിരുന്ന വസതിക്ക് സമീപം റോക്കറ്റ് ആക്രമണം
വെള്ളി, 27 ജനുവരി 2012 (14:01 IST)
അല്‍ ഖ്വയിദ തലവന്‍ ഒസാമാ ബിന്‍ ലാദന്‍ ഒളിച്ചുകഴിഞ്ഞിരുന്ന അബോട്ടാബാദിലെ വസതിക്ക് സമീപം റോക്കറ്റ് ആക്രമണം ഉണ്ടായി. വസതിക്ക് അടുത്തുള്ള സൈനിക അക്കാദമിക്ക് നേരെയാണ് ആക്രമണം നടന്നത്. എന്നാല്‍ ആളപായമില്ല.
റോക്കറ്റ് ആക്രമണത്തില്‍ സൈനിക അക്കാദമിയുടെ മതില്‍ തകര്‍ന്നുവീണു. ആക്രമണം നടത്തിയത് ആരാണെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല.