കൊല്ലപ്പെട്ട അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ ഒളിച്ചുപാര്‍ത്ത താവളം തകര്‍ക്കാന്‍ പോകുകയാണ്. ഒളിത്താവളം ഭാവിയില്‍ ലാദന്റെ സ്മാരകമായി മാറാതിരിക്കാനാണ് ഇടിച്ചു നിരത്തി തുടച്ചുനീക്കുന്നത്.
ടി വി ക്യാമറകളുടെ സാന്നിദ്ധ്യത്തില്‍ ആയിരിക്കും അബോട്ടാബാദിലെ ഈ വീട് തകര്‍ക്കുക. ലാദന്റേതെന്ന് പറയപ്പെടുന്നതെല്ലാം ഈ രാജ്യത്ത് നിന്ന് മായ്ച്ചുകളയണം. അതിനായി ശത്രുവിന്റെ കോട്ട തകര്‍ക്കുന്നത് പോലെ വീട് തകര്‍ക്കണം, പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പറയുന്നു.
ഇത് ഒരു ‘മഹാസംഭവ‘മാക്കാനാണ് പാകിസ്ഥാനത്തെ തീരുമാനം. യു എസിലേയും യൂറോപ്പിലേയും ഉന്നതരെ വീടു തകര്‍ക്കല്‍ കാണാന്‍ ക്ഷണിച്ചിട്ടുമുണ്ട്.