ലാദന്റെ ഖല്‍ബായിരുന്നു സണ്ണി ലിയോണ്‍!

ചൊവ്വ, 16 ഏപ്രില്‍ 2013 (16:12 IST)
PRO
PRO
കൊല്ലപ്പെട്ട അല്‍ക്വയ്ദ നേതാവിന് അതിതീവ്രമായ പ്രണയമായിരുന്നു സണ്ണി ലിയോണിനോട്. ഒസാമ ബിന്‍‌ലാദന്റെ ഖല്‍ബില്‍ സുന്ദരി ഇടം‌പിടിച്ച കഥ രസകരമാണ്. നീലച്ചിത്രങ്ങള്‍ കണ്ടാണത്രേ ലാദന് ലിയോണിനോട് പ്രണയം തോന്നിയത്. ബിന്‍‌ലാദനെ കുറിച്ച് പുറത്തിറങ്ങിയ പുതിയ പുസ്തകത്തിലാണ് സംഭവം വിവരിക്കുന്നത്. സണ്ണി ലിയോണുമൊത്തുള്ള ലാദന്റെ പ്രേമത്തെ കുറിച്ച് വലിയ പ്രാധാന്യത്തോടെയാണ് വിവരിക്കുന്നത്.

2011 മേയ് രണ്ടിന് അബോട്ടാബാദിലെ രഹസ്യകേന്ദ്രത്തില്‍ ബിന്‍‌ലാദനെ വെടിവെച്ചുകൊന്ന സമയം ലിയോണിന്റെ നീലച്ചിത്രം കാണുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്ന് അമേരിക്കന്‍ സൈന്യം പിടിച്ചെടുത്ത സിഡികളില്‍ ഏറിയപങ്കും സന്നി ലിയോണിന്റേതായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ലാദന്‍-സണ്ണിലിയോണ്‍ പ്രണയ വാര്‍ത്തയും വന്നിരിക്കുന്നത്.

സ്ഥിരമായി ചൂടന്‍ വീഡിയോകള്‍ കണ്ടാണ് ലാദന്‍ ആരാധകനായി മാറിയത്. ലിയോണ്‍ ലാദന്റെ പ്രണയം കേട്ട് പോണ്‍ സ്റ്റാര്‍ പൊട്ടിച്ചിരിച്ചുവെന്നാണ് പാപ്പരാസികള്‍ പറയുന്നത്. അതൊരു വെറും തമാശ മാത്രമാണെന്നും ഇതിലൊന്നും വലിയ കാര്യമില്ലെന്നുമാണ് സണ്ണി ലിയോണിന്റെ അഭിപ്രായം. ഇത്തരം വാര്‍ത്തകളൊന്നും താന്‍ ശ്രദ്ധിക്കാറില്ല. എന്റെ ശ്രദ്ധമുഴുവനും ഇപ്പോള്‍ പുതിയ സിനിമയിലെ ഐറ്റം ഡാന്‍സിനെ കുറിച്ചാണെന്നും ലിയോണ്‍ വ്യക്തമാക്കുന്നു.
Topics: Sunny leone, usama bin ladan

വെബ്ദുനിയ വായിക്കുക