ഹാരിപോട്ടര്‍ രചയിതാവ് ജെ കെ റൗളിങ്ങിന്‍റെ "ദ് കാഷ്വല്‍ വേക്കന്‍സി'ക്കു സമ്മിശ്ര പ്രതികരണമെന്നു റിപ്പോര്‍ട്ട്. കൗമാര ലൈംഗികത, വേശ്യാവൃത്തി, മയക്കുമരുന്ന് ആസക്തി, കുടുംബ സംഘര്‍ഷങ്ങള്‍ എന്നിവയാണു പുസ്തകത്തിലെ പ്രതിപാദ്യം.
പുതിയ പുസ്തകം കുട്ടികള്‍ക്കുള്ളതല്ലെന്നു റൗളിങ് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ പുസ്തക വില്‍പ്പനക്കാരായ ആമസോണ്‍ ഡോട്ട്കോമിന്‍െറ പട്ടികയില്‍ പുസ്തകം ഒന്നാമതാണ്. ഹൃദയസ്പര്‍ശിയായ വായനാനുഭവമാണ് പുസ്തകം നല്‍കുന്നതെന്ന് അസോസിയേറ്റ്സ് പ്രസ് അഭിപ്രായപ്പെട്ടു. റൗളിങ്ങിന്‍െറ മാസ്റ്റര്‍ പീസ് കൃതിയല്ലെങ്കിലും മോശമല്ലാത്ത രചനയെന്നായിരുന്നു ഗാര്‍ഡിയന്‍ ദിനപത്രത്തിന്‍െറ അവലോകനം.
റൗളിങ്ങിന്‍െറ ഹാരിപോട്ടര്‍ പരമ്പരയുടെ 450 ദശലക്ഷം പ്രതികളാണ് വിറ്റുപോയിട്ടുള്ളത്. ഈ വര്‍ഷത്തെ ബെസ്റ്റ് സെല്ലറായി ദ കാഷ്വല്‍ വേക്കന്‍സി മാറുമെന്ന പ്രതീക്ഷയിലാണ് പ്രസാധകര്‍. ഹാരിപോട്ടറോടൊപ്പം നിരവധി കുട്ടികളും വളര്‍ന്നിട്ടുണ്ട്. അവരാകും ഇതിന്‍െറ പ്രധാന വായനക്കാരെന്ന് ഫോയല്‍സ് ബുക് സ്റ്റോര്‍ ഡിവിഷനല്‍ മാനേജര്‍ സൂസന്‍ സിന്‍ ക്ളയര്‍ പറഞ്ഞു.