റഷ്യന്‍ സ്ഥാനാപതി കാര്യാലയം ആക്രമിച്ചു; വെടിവെപ്പുണ്ടായതായും ദേശീയ പതാക നശിപ്പിച്ചതായും അധികൃതര്‍
വ്യാഴം, 3 ഒക്‌ടോബര്‍ 2013 (11:29 IST)
PRO
ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ റഷ്യന്‍ സ്ഥാനപതി കാര്യാലയത്തിനുനേരെ 60 ഓളം പേരടങ്ങിയ ജനക്കൂട്ടം ആക്രമണം നടത്തി. സ്ഥാനപതി കാര്യാലയത്തിന്റെ ഗേറ്റും മതില്‍ക്കെട്ടിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന കാറും പ്രതിഷേധക്കാര്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
കാര്യാലയത്തിനുനേരെ വെടിവെപ്പ് നടത്തിയെന്നും ദേശീയ പതാക നശിപ്പിച്ചുവെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.സുരക്ഷാ സെനികര്‍ നയതന്ത്ര ഉദ്യോഗസ്ഥരെ സ്ഥാനപതികാര്യാലയത്തില്‍നിന്ന് രക്ഷപെടുത്തി.
ലിബിയന്‍ സൈനിക ഓഫീസറെ റഷ്യന്‍ വനിത കൊലപ്പെടുത്തിയ ഒരു സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.