രാസായുധ ശേഖരത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സിറിയ കൈമാറി
ശനി, 21 സെപ്‌റ്റംബര്‍ 2013 (08:47 IST)
PRO
PRO
രാസായുധ ശേഖരത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അന്താരാഷ്ട്ര രാസായുധ നിര്‍മാര്‍ജന ഏജന്‍സിക്ക് (ഒപിസിഡബ്ല്യു) സിറിയ കൈമാറി. റഷ്യ-അമേരിക്ക ധാരണ പ്രകാരമാണ് റിപ്പോര്‍ട്ട് കൈമാറിയത്. രാസായുധ ശേഖരങ്ങളുടെ വിവരങ്ങള്‍ നല്‍കാന്‍ സിറിയയ്ക്ക് അനുവദിച്ച സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.
സിറിയ തങ്ങളുടെ കൈവശമുള്ള 1000 ടണ്‍ രാസായുധം ഉടന്‍ നശിപ്പിക്കുമെന്നും ഏജന്‍സിക്ക് ഉറപ്പു നല്‍കി. രാസായുധ ശേഖരത്തിന്റെ പൂര്‍ണ വിവരങ്ങള്‍ സിറിയ കൈമാറിയിട്ടില്ലെന്നും പൂര്‍ണ വിവരങ്ങള്‍ ഉടന്‍ കൈമാറുമെന്ന് വിചാരിക്കുന്നുവെന്നും ഏജന്‍സി പ്രതിനിധി അറിയിച്ചു.
സിറിയയിലെ രാസായുധങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ഉപകരണങ്ങളും വിദഗ്ധരെയും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഉക്രൈന്‍ അറിയിച്ചിട്ടുണ്ട്. ജനീവയില്‍ നടന്ന അമേരിക്ക റഷ്യ കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് റഷ്യയുടെ നിര്‍ദേശപ്രകാരമാണ് സിറിയയുടെ നടപടി.