രഹസ്യ രേഖ ചോര്‍ച്ച: ബ്രാഡ്‌ലി മാനിംഗ് കുറ്റക്കാരനെന്ന് കോടതി

ബുധന്‍, 31 ജൂലൈ 2013 (10:56 IST)
PRO
PRO
അമേരിക്കയുടെ രഹസ്യ രേഖകള്‍ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയ കേസില്‍ യുഎസ് സൈനികന്‍ ബ്രാഡ്‌ലി മാനിംഗ് കുറ്റക്കാരനാണെന്നു കോടതി. അമേരിക്ക നേരിട്ട ഏറ്റവും വലിയ രഹസ്യ രേഖാ ചോര്‍ച്ചയായാണ് കോടതി ഇതിനെ വിലയിരുത്തിയത്.

അമേരിക്കയുടെ നയതന്ത്ര രേഖകള്‍ വിക്കിലീക്‌സ് വെബ്‌സൈറ്റിന് ചോര്‍ത്തിക്കൊടുത്ത കേസില്‍ 2010 മേയിലാണ് ബ്രാഡ്‌ലി മാനിംഗ് ഇറാഖില്‍ അറസ്റ്റിലായത്. 2009-10 വര്‍ഷങ്ങളില്‍ ഇറാഖില്‍ ജൂനിയര്‍ ഇന്റലിജന്‍സ് അനലിസ്റ്റായിരിക്കുമ്പോഴാണ് മാനിംഗ് വിക്കിലീക്‌സിന് രഹസ്യ രേഖകള്‍ ചോര്‍ത്തി നല്‍കിയത്.

ബ്രാഡ്‌ലിക്കെതിരെ സൈബര്‍ ക്രൈം അടക്കം ഇരുപതോളം കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. രേഖകള്‍ ചോര്‍ത്തി നല്‍കിയത് താനാണെന്ന് മാനിംഗ് കുറ്റസമ്മതം നടത്തി.136 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു മാനിംഗ് നടത്തിയിരിക്കുന്നത്. എന്നാല്‍ വിചാരണ സുതാര്യമായിരുന്നില്ലെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍‌ജ് പ്രതികരിച്ചു.



വെബ്ദുനിയ വായിക്കുക