തയിസിലേക്ക് ഉള്ള സുപ്രധാന പാതകള്‍ ഹുതികള്‍ മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. സൈന്യത്തിന്റെ പുതിയ നീക്കം ദുരിതം അനുഭവിച്ചിരുന്ന രണ്ട് ലക്ഷത്തോളം വരുന്ന തയീസ് നിവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. തയിസ് നിവാസികള്‍ക്ക് സഹായം എത്തിക്കുന്നതിന് തടസ്സം നില്ക്കുന്ന ഹുതി വിമതരുടെ നടപടിക്ക് എതിരെ രുക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭ നേരത്തെ രംഗത്തെത്തിയിരുന്നു.