യുട്യൂബ് വീഡിയോ കാണാന്‍ പണം ചെലവാക്കേണ്ടിവരും എന്നാണ് പറഞ്ഞുവരുന്നത്. യൂട്യൂബില്‍ പെയ്ഡ് ചാനല്‍ സംവിധാനം വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചകള്‍ക്കകം തന്നെ ഇത് നിലവില്‍ വരും എന്നാണ് യൂട്യൂബിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ എല്ലാ വീഡിയോകള്‍ക്കും പണം മുടക്കേണ്ടതില്ല. പേ ചാനലില്‍ ഉള്‍പ്പെടുത്തുന്നവയ്ക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക. മാസം 107 രൂപയാണ് ഇതിന് ചെലവാക്കേണ്ടിവരിക. എസ്ക്ലൂസീവ് വീഡിയോകള്‍ ഉള്‍പ്പെടെ അമ്പതോളം ചാനലുകള്‍ ഇതില്‍ ഉള്‍പ്പെടും.
എന്നാല്‍ ഈ ഇത്തരം വീഡിയോകളില്‍ പരസ്യം ഉള്‍പ്പെടുത്തുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.