യു എ ഇ സ്മാര്‍ട്ട്; തൊഴില്‍ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴി!

ശനി, 7 നവം‌ബര്‍ 2015 (09:16 IST)
യുഎഇയില്‍ തൊഴില്‍ മന്ത്രാലയത്തിന്‍റെ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയാക്കി. പന്ത്രണ്ട് സേവനങ്ങളാണ് സ്മാര്‍ട്ട് ഫോണ്‍ വഴിയാക്കിയത്. സ്മാര്‍ട്ട് ഫോണ്‍ വഴി തൊഴില്‍മന്ത്രാലയത്തിന്‍റെ വെബ് സൈറ്റില്‍ കയറിയാല്‍ സേവനങ്ങള്‍ ലഭ്യമാകും. പരാതി ബോധിപ്പിക്കാനും തൊഴില്‍ കരാറുകളുടെ പകര്‍പ്പുകള്‍ ലഭിക്കാനും മറ്റ് സേവനങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ വഴി സൌകര്യമുണ്ട്.
 
സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയാക്കിയെങ്കിലും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും രഹസ്യസ്വഭാവം കാത്തുസൂക്ഷിമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സേവനങ്ങള്‍ നല്‍കുന്നതിന് എടുക്കുന്ന സമയദൈര്‍ഘ്യം കുറയ്ക്കാനും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ഇതിലൂടെ കഴിയും. 
 
തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ക്കെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് അധികൃതരെ ബോധ്യപ്പെടുത്താനും തൊഴില്‍ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയാക്കിയതിലൂടെ കഴിയും. തൊഴില്‍ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്കായുള്ള അപേക്ഷകള്‍ നല്‍കാനും ബാങ്ക് ഗ്യാരണ്ടിക്കുമൊക്കെ സ്മാര്‍ട്ട് ഫോണ്‍ വഴി സൌകര്യമുണ്ട്.

വെബ്ദുനിയ വായിക്കുക