യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കുന്നു

വ്യാഴം, 27 ജൂണ്‍ 2013 (17:30 IST)
PRO
PRO
യുഎസ്‌, ചെലവ് ചുരുക്കലിന്റെ ഭാഗമായി സൈനികരുടെ എണ്ണം കുറയ്ക്കുന്നു. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 80,000 സൈനികരെ കുറയ്ക്കാനാണ് യുഎസിന്റെ തീരുമാനം. ജര്‍മനിയിലെ രണ്ടു സൈനിക കേന്ദ്രങ്ങള്‍ പൂട്ടാനും അവിടെനിന്നു 3500 മുതല്‍ നാലായിരം വരെ സൈനികരടങ്ങുന്ന പത്തു ബ്രിഗേഡുകളെ പിന്‍വലിക്കാനും തീരുമാനമായിട്ടുണ്ട്.

രാജ്യത്തെ എല്ലാ മേഖലകളിലും നടപ്പാക്കുന്ന ചെലവു ചുരുക്കലിന്റെ ഭാഗമായാണ്‍ യുഎസ് സൈനികരെ കുറയ്ക്കുന്നത്‌. നിലവിലെ സൈനികശേഷിയായ 5,70,000 എന്നതു 4,90,000 ആയി കുറയ്ക്കാനാണ്‌ നിലവിലെ തീരുമാനം. ഇത് ഘട്ടം ഘട്ടമായിട്ടായിരിക്കുമെന്നും യുഎസ് പറയുന്നു.

യുഎസ്‌ കോണ്‍ഗ്രസ്‌ അംഗീകരിച്ചാല്‍ വീണ്ടും ഒരുലക്ഷം സൈനികരെക്കൂടി കുറയ്ക്കാനും ആലോചനയുണ്ട്‌. രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സൈനികശേഷി കുറയ്ക്കല്‍ നടപടിയാണ്‌ ഇത്‌. മറ്റു രാജ്യങ്ങളില്‍നിന്നു വ്യത്യസ്‌തമായി ലോകമെമ്പാടും ചിതറിക്കിടക്കുന്നതാണ്‌ അമേരിക്കയുടെ സൈനികശേഷി.

വെബ്ദുനിയ വായിക്കുക