യുഎസില്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക ലൈംഗിക സന്ദേശമയച്ചു

വെള്ളി, 11 ഏപ്രില്‍ 2014 (19:34 IST)
PRO
തന്റെ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണിലേക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങളയച്ച ഹൈസ്കൂള്‍ ടീച്ചറിനെ കാലിഫോര്‍ണിയയില്‍ പൊലീസ് അറസ്റ്റുചെയ്തു.‍ 28 കാരിയായ മെലീസ നിക്കൊള്‍ ലിന്‍ഡ്ഗ്രീന്‍ ആണ് അറസിലായത്. തന്റെതന്നെ നഗ്നചിത്രങ്ങളടങ്ങിയ സ്ന്ദേശങ്ങളാണ് ഇവര്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് അയച്ചുകൊടുത്തത്.

കാലിഫോര്‍ണിയയിലെ നിക്കോളാസ് ജൂനിയര്‍ ഹൈസ്കൂളിലെ അധ്യാപികയാണ് മെലീസ. ആറുവര്‍ഷം മുമ്പാണ് മെലീസ ഈ സ്കൂളില്‍ അധ്യാപികയായെത്തുന്നത്. തങ്ങള്‍ നേരിട്ട പ്രശ്നങ്ങളെ പറ്റി വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതാണ് മെലീസയുടെ അറസ്റ്റിന് വഴിവച്ചത്. വിദ്യാര്‍ഥികള്‍ 13-15 വയസു പ്രായമുള്ളവരാണ്. 2012 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് സംഭവങ്ങള്‍ നടക്കുന്നത്.

വിദ്യാര്‍ഥികളിലൊരാളെ മെലീസ ലൈംഗിക താല്‍പ്പര്യത്തോടെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു. മറ്റ് രണ്ടുപേരോടും സ്കൂല്‍ വളപ്പില്‍ വച്ചും കാറിനുള്ളില്‍ വച്ചും ഇതെപോലെ പെരുമാറി. വിദ്യാര്‍തികള്‍ തങ്ങളുടെ മതപിതാക്കളോട് ഇതേപ്പറ്റി പറയുമ്പോഴാണ് സംഭവത്തിന്റെ ഗൌരവം കുട്ടികള്‍ക്ക് മനസിലാകുന്നത്.

മെലീസയുടെ പെരുമാറ്റത്തിനിരയായ വിദ്യാര്‍ഥികളുടെ രക്ഷിതാകള്‍ സ്കൂളധികൃതരേയും തുടര്‍ന്ന് പൊലീസിനേയും അറിയിക്കുകയായിരുന്നു. അധ്യാപികക്കെതിരെ വിദ്യര്‍ഥികളെ ലൈഗികമായി ഉപയോഗിക്കുക, അസഭ്യ ചിത്രീകരണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.

കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്ക് 14 വര്‍ഷം വരെ തടവ് ലഭിക്കാം. കൂടാതെ ലൈഗിക കുറ്റവാളിയായി രജിസ്റ്റര്‍ ചെയ്യപ്പെടാനും ഇത് കാരണാമാകും.

വെബ്ദുനിയ വായിക്കുക