യമനില്‍ ബോട്ട് മുങ്ങി 35 ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ മരിച്ചു. യമനിലെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ബോട്ട് മറിയുകയായിരുന്നു. തിങ്കളാഴ്ച ആയിരുന്നു അപകടം ഉണ്ടായത്.
എത്യോപ്യയില്‍ നിന്നും സോമാലിയയില്‍ നിന്നുമുള്ള 49 പേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. മിയുന്‍ ദ്വീപിനും തുബാബ് തീരത്തിനുമിടയിലാണ് ബോട്ട് മുങ്ങിയത്
എട്ടു എത്യോപ്യക്കാരെയും അഞ്ചു സോമാലിയക്കാരെയും പട്രോളിംഗ് സേന രക്ഷപ്പെടുത്തി. സബ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യെമനിലേക്ക് ഇവരെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന ബോട്ടാണ് മുങ്ങിയത്.