മെഹ്സൂദും സൈന്യവും രഹസ്യ സംഭാഷണത്തില്‍?

ചൊവ്വ, 28 ജൂലൈ 2009 (10:05 IST)
തീവ്രവാദികള്‍ക്കെതിരെ പാകിസ്ഥാന്‍ സ്വീകരിക്കുന്ന കടുത്ത നടപടി ലോകരാജ്യങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് റിപ്പോര്‍ട്ട്. പാക് താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സൂദിനെതിരെയുള്ള നീക്കം നീണ്ടുപോകുന്നത് പാക് സൈന്യവും മെഹ്സൂദും തമ്മിലുള്ള രഹസ്യ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് ഡെയ്‌ലി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് രഹസ്യ ചര്‍ച്ച സംബന്ധിച്ച് പത്രത്തിന് വിവരം നല്‍കിയത്.

യുഎസിന്‍റെ പൈലറ്റില്ലാ വിമാനങ്ങള്‍ മിസൈല്‍ ആക്രമണം നടത്തിയ തെക്കന്‍ വസീറിസ്ഥാന്‍ ഗോത്ര മേഖലയില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തപോള്‍ മെഹ്സൂദിന്‍റെ മേഖലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നാല് സൈനിക വിഭാഗങ്ങളെ ആറ് പ്രധാന ബ്രിഗേഡുകള്‍ തടഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

പാക് സര്‍ക്കാരിന് നേരെ ആക്രമണം നടത്തില്ലെന്ന് പ്രഖ്യാപിക്കാന്‍ സൈന്യം മെഹ്സൂദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു പൂര്‍ണമായ കീഴടങ്ങലല്ലെന്നും സര്‍ക്കാരിനെതിരെ എന്തെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് ഉറപ്പ് നല്‍കല്‍ മാത്രമാണെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക