മുസ്ലീം ബ്രദര്‍ഹുഡിനെക്കുറിച്ച് അന്വേഷിക്കണം; ഡേവിട് കാമറൂണ്‍
ചൊവ്വ, 1 ഏപ്രില്‍ 2014 (11:38 IST)
PRO
ബ്രിട്ടനില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനവും അതിന്റെ സ്വാധീനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ഡേവിട് കാമറൂണ്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.
അദ്ദേഹത്തിന്റെ ഡൌനിങ് സ്ട്രീറ്റ് ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാമറൂണ്‍ ഇന്റലിജന്‍സ് വിഭാഗത്തോട് ബ്രിട്ടനില്‍ ബ്രദര്‍ഹുഡിന്റെ ഫിലോസഫിയും പ്രവര്‍ത്തനമേഖലകളെക്കുറിച്ചും ആരാഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ബ്രദര്‍ഹുഡ് നേതാക്കള്‍ ലണ്ടനില്‍ എത്തിയിരുന്നതായി ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈജിപ്തില്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുകൂലികളും മുസ്ലീം ബ്രദര്‍ഹുഡും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്.
ഈജിപ്തില്‍ കലാപങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ബ്രദര്‍ഹുഡ് വലിയ പങ്ക് വഹിക്കുന്നുവെന്ന് ആരോപിച്ച് സൈനിക ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.