മുന്‍പ്രസിഡന്റ് പര്‍വേഷ് മുഷറഫിനെ നരകത്തിലേക്ക് അയയ്ക്കുമെന്ന് പാക് താലിബാന്റെ ഭീഷണി. ഇതിനുവേണ്ടി ചാവേറുകളും ഒളിപ്പോരാളികളും തയാറാണെന്ന് റോയിട്ടേഴ്സ് പുറത്തുവിട്ട വീഡിയോയില്‍ താലിബാന്‍ നേതാവ് അദ്നാന്‍ റഷീദ് പറയുന്നു. മുന്‍പ് മുഷറഫിനു നേരേ നടത്തിയ വധശ്രമത്തിലും പങ്കാളിയാണ് അദ്നാന്‍.
മുഷറഫിനെ വധിക്കാന്‍ പ്രത്യേക സ്ക്വാഡിനെ തന്നെ അണിനിരത്തിയതായും വീഡിയോയില്‍ പറയുന്നു. താലിബാനും മറ്റു പ്രസ്ഥാനങ്ങളും സ്ഫോടനം നടത്തുന്നതിനെ മുഷറഫ് വിമര്‍ശിച്ചിരുന്നു. ഇതാണ് താലിബാന്‍ ഭീഷണിക്ക് കാരണം.