പാകിസ്ഥാനില്‍ പ്രസിഡന്‍റ് നവാസ് ഷെരീഫിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പി പി പിയെ പിന്തുണയ്ക്കില്ലെന്ന് പി എം എല്‍- എ നേതാവ് നവാസ് ഷെരീഫ്. മുഷറഫിനെ ഇംപീച്ച് ചെയ്യണമെന്നത് രാജ്യത്തിന്‍റെ ആവശ്യമാണെന്ന് അദേഹം പറഞ്ഞു.
പി എം എല്‍-എന്നിന്‍റെ മദ്ധ്യ, പ്രവിശ്യാ പാര്‍ലമെന്‍റ് ബോര്‍ഡ് യോഗത്തിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആണ് അദ്ദേഹം ഇത് പറഞ്ഞത്. താന്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും നവാസ് പറഞ്ഞു.
പി പി പിയും പി എം എല്‍ എന്നും പരസ്പരം മത്സരിക്കില്ലെന്ന ധാരണയ്ക്ക് അനുസൃതമായേ പ്രവര്‍ത്തിക്കൂ എന്നും അദ്ദേഹം പറഞ്ഞു. മുഷറഫ് പുറത്താക്കിയ ജഡ്ജിമാരെ തിരിച്ചെടുക്കണമെന്ന അവശ്യവും പ്രധാനമാണെന്ന് നവാസ് വെളിപ്പെടുത്തി.
മുഷറഫ് പ്രസിഡന്‍റ് പദം രാജിവയ്ക്കുമെന്ന അഭ്യൂഹം സംബന്ധിച്ച്, അത് നല്ല കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഷറഫ് രാജിവയ്ക്കുമെന്ന് ദിവസങ്ങളായി അഭ്യൂഹം നിലനില്‍ക്കുകയാണ്.