മിഷേല്‍ ഒബാമ പിന്നെയും ട്വിറ്ററില്‍!

വെള്ളി, 18 ജനുവരി 2013 (17:09 IST)
PTI
PTI
യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമ മറ്റൊരു ട്വിറ്റര്‍ അക്കൌണ്ട് കൂടി തുടങ്ങി. മിഷേലിന്റെ നാല്പത്തിയൊമ്പതാം പിറന്നാളിനോട് അനുബന്ധിച്ചാണിത്. @FLOTUS എന്ന പേരില്‍ ആണ് അക്കൌണ്ട്.

മിഷേലിന്റെ സ്റ്റാഫിന് ആയിരിക്കും ഈ അക്കൌണ്ടിന്റെ ചുമതല. മിഷേലിന്റെ ട്വീറ്റുകള്‍ക്കൊപ്പം 'എംഒ' എന്നുണ്ടാവും. മിഷേല്‍ ഒബാമ എന്ന പേരിന്റെ ആദ്യത്തെ അക്ഷരങ്ങളാണിത്.

തന്റെ ആദ്യ ട്വിറ്റര്‍ അക്കൌണ്ട് 2012 ജനുവരിയില്‍ ആണ് മിഷേല്‍ തുടങ്ങിയത്. @MichelleObama എന്നതാണ് ഈ അക്കൌണ്ട്. 2.64 ദശലക്ഷം പേരാണ് ഇതില്‍ മിഷേലിനെ പിന്തുടരുന്നത്. ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ടീം ആയിരുന്നു ഇത് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഒബാമ തെരഞ്ഞെടുപ്പ് വിജയം നേടിയതോടെ ട്വീറ്റുകള്‍ കുറഞ്ഞുവന്നു.

വെബ്ദുനിയ വായിക്കുക