മാലി ദ്വീപില്‍ അധ്യാപിക കൂട്ടമാനഭംഗത്തിനിരയായി

ചൊവ്വ, 12 ഫെബ്രുവരി 2013 (17:06 IST)
PRO
PRO
മാലി ദ്വീപില്‍ ഇന്ത്യന്‍ അധ്യാപികയെ കൂട്ടമാനഭംഗത്തിനിരയായി. 25 വയസ്സുള്ള യുവതിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. അലിഫ് ദാല്‍ അത്തോളിലെ ദന്‍ഗേതി ദ്വീപില്‍ ഞായറാഴ്ച രാത്രിയാണ് ഇന്ത്യന്‍ അധ്യാപികയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ വാതില്‍ തകര്‍ത്താണ് അക്രമികള്‍ വീടിനകത്ത് പ്രവേശിച്ചത്. നാലുമണിയോടെയാണ് വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയത്.

അത്യാഹിത വിഭാഗത്തില്‍ യുവതിയെ വിദഗ്ധ ചികിത്സക്കായി ഇന്ത്യയിലേക്ക് അയക്കാനാണ് സാധ്യത. അക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മാലെ ദ്വീപ് പോലീസ് സര്‍വീസ് വക്താവ് ഹസന്‍ ഹനീഫ് പറഞ്ഞു.

കഴിഞ്ഞ മാസം ദ്വീപിലെത്തിയ യുവതി ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ അധ്യാപികയാണ്. വിവരമറിഞ്ഞ് യുവതിയുടെ സഹോദരന്‍ മാലി ദ്വീപിലെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് മാലെ ദ്വീപില്‍ ഒരു ഇന്ത്യന്‍ നഴ്‌സും കൂട്ടമാനഭംഗത്തിനിരയായിരുന്നു.

വെബ്ദുനിയ വായിക്കുക