മാറിടം മുറിച്ച് രഹസ്യഭാഗത്ത് നിക്ഷേപിച്ചു, വയറ് കീറി മലം നിറച്ചു; നടിയുടെ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുന്നു

വ്യാഴം, 26 ഒക്‌ടോബര്‍ 2017 (17:31 IST)
ലോകത്തെ നടുക്കിയ കൊലപാതകമായിരുന്നു എലിസബത്ത് ഷോർട്ടിന്റേത്. എഴുപത് വർഷങ്ങൾക്ക് മുമ്പൊരു പകലിലാണ് എലിസബത്തെന്ന കറുത്തമുടിക്കാരി കൊല്ലപ്പെടുന്നത്. 22 വയസ്സ് മാത്രമായിരുന്നു കൊല്ലപ്പെടുമ്പോൾ അവളുടെ പ്രായം. 
 
പൈശാചികമായ കൊലപാതകം എന്ന് വിശേഷിപ്പിച്ച ഈ കേസിലെ പ്രതികളെ പിടിയ്ക്കാൻ ഇന്നുവരെ സാധിച്ചിട്ടില്ല. എലിസബത്തിന്റെ കൊലപാതകം ചരിത്രത്തില്‍ ബ്ലാക്ക് ഡാലിയ എന്ന് രേഖപ്പെടുത്തപ്പെട്ടു. ഇപ്പോഴിതാ, വർഷങ്ങൾക്കു ശേഷം ലോകം കണ്ട പൈശാചിക കൊലപാതകത്തിന്റെ ചുരുളഴിയുകയാണ്.
 
ബ്രിട്ടീഷ് എഴുത്തുകാരനായ പ്യൂ ഈറ്റ്വെല്‍ ആണ് തന്റെ പുസ്തകത്തിലൂടെ ആ രഹസ്യം വെളിവാക്കിയിരിക്കുന്നത്. നിരവധി പേർ എലിസബത്തിന്റെ കൊലപാതകത്തിൻമേൽ ഉത്തരവാദിത്വമേറ്റെടുത്തെങ്കിലും അതൊന്നും തെളിയിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴത്തെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.  
 
1947 ജനുവരി 14 ന് ലോസ് ആഞ്ജലീസിലെ ലീമെര്‍ട്ട് പാര്‍ക്കിന് സമീപമാണ് എലിസബത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ അവരുടെ ശരീരം പൂർണനഗ്നമായിരുന്നു. കത്തികൊണ്ട് കീറി മുറിച്ച നിലയിലായിരുന്നു മൃതദേഹം. രക്തം വാർന്നായിരുന്നു എലിസബത്ത് മരിച്ചതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
 
സര്‍ക്കസിലെ കോമാളികളെ പോലെയുള്ള മുഖമായിരുന്നു എലിസബത്തിന്റെ മൃതദേഹത്തിനു. കവിളുകള്‍ രണ്ട് വശത്തേക്കും കത്തികൊണ്ട് കീറി മുറിച്ചിരുന്നു. വയറ് കീറി, കുടലുകള്‍ മുറിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. വയറ് നിറയെ മലം നിറച്ചുവച്ചിരുന്നു. എലിസബത്തിന്റെ മലദ്വാരവും വികൃതമാക്കപ്പെട്ടിരുന്നു.  
 
എലിസബത്തിന്റെ വലതുമാറിടത്തില്‍ നിന്ന് ചതുരത്തില്‍ ഒരു കഷ്ണം മാംസം മുറിച്ചെടുത്തിരുന്നു. ഇത് അവരുടെ സ്വകാര്യ ഭാഗത്ത് നിക്ഷേപിക്കുകയും ചെയ്തു. ശരീരം മുഴുവന്‍ കത്തികൊണ്ട് മുറിവേല്‍പിച്ചിരുന്നു. ശരീരത്ത് ഓരോ മുറിവുകൾ ഉണ്ടാക്കുമ്പോഴും അവൾക്ക് ജീവനുണ്ടായിരുന്നു. മുറിവുകൾ പലതും മരണത്തിനു മുൻപായിരുന്നെന്നും രക്തം വാർന്നായിരുന്നു എലിസബത്ത് മരിച്ചതെന്നുമായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. 
 
സിനിമയിൽ അഭിനയിക്കണമെന്നായിരുന്നു എലിസബത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. മാര്‍ക്ക് ഹാന്‍സെന്‍ എന്ന തീയേറ്റര്‍ ഉടമയും സ്ത്രീലമ്പടനും ആയ ഒരാളുമായി അവൾ അടുത്തു. എന്നാല്‍ എലിസബത്തിനെ കാണാന്‍ എത്തുന്ന പുരുഷ സുഹൃത്തുക്കള്‍ ഹാന്‍സനെ സംബന്ധിച്ച് വലിയ ശല്യമായി മാറി.  
 
ഇങ്ങനെയിരിക്കെയാണ് എലിസബത്തിന്റെ മരണത്തെ കുറിച്ച് ഡോ ഡി റിവര്‍ ഒരു മാഗസിനില്‍ എഴുതുന്നത്. തുടര്‍ന്ന് ജാക്ക് സാന്‍ഡ് എന്ന ഒരാള്‍ അദ്ദേഹത്തെ ബന്ധപ്പെട്ടു. എലിസബത്തിന്റെ കൊലയാളിയെ അറിയാം എന്നായിരുന്നു അയാൾ പറഞ്ഞിരുന്നത്. എന്നാൽ, അയാൾ തന്നെയായിരുന്നു കൊലയാളിയെന്നും മാര്‍ക്ക് ഹാന്‍സെന് വേണ്ടിയാണ്  എലസബത്തിനെ കൊന്നതെന്നും അയാൾ പറഞ്ഞതായി മാഗസിനിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. 
 
അതി പൈശാചികമായ ഒരു കുറ്റകൃത്യമായിരുന്നു എന്നാണ് എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ സത്യമാകണം എന്ന് നിർബന്ധമില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. കാരണം, എലിസബത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനോടകം അനവധി വെളിപ്പെടുത്തലുകൾ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍